രണ്ടാം ലോക മഹായുദ്ധത്തെ തുടര്‍ന്ന് നടന്ന വ്യാപകമായ വ്യവസായവല്‍ക്കരണം തൊഴില്‍ രംഗത്തിന് പുത്തന്‍ ഉണര്‍വ് നല്‍കി. തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേകമായ ഒരു വകുപ്പ് വേണമെന്ന നിലയിലേക്ക് ഈ മേഖലയുടെ വളര്‍ച്ച കാരണമാവുകയും ചെയ്തു. കേരളത്തില്‍ അന്നത്തെ ദിവാനായിരുന്ന സര്‍. സി.പി.രാമസ്വാമി അയ്യരാണ് പ്രത്യേകം തൊഴില്‍ വകുപ്പ് എന്ന ആശയം മുന്നോട്ട് വച്ചത്. അദ്ദേഹത്തിന്‍റെ ശ്രമഫലമായി ശ്രീ.ചിത്തിര തിരുനാള്‍ മഹാരാജാവ് 1946 ജനുവരി 26-ന് 154-ാം നമ്പര്‍ ഉത്തരവ് പ്രകാരം ലേബര്‍ കമ്മീഷണറുടെ തസ്തിക അനുവദിച്ച് ഉത്തരവായി.
സിറ്റിസൺ കോൾ സെന്റർ : 155300 | ലേബർ കോൾ സെന്റർ : 1800 42555 214