• ഡോ.വാസുകി.കെ. ഐ.എ.എസ്
    സെക്രട്ടറി
  • അർജുൻ പാണ്ഡ്യൻ ഐ.എ.എസ്
    ലേബർ കമ്മീഷണർ

രണ്ടാം ലോക മഹായുദ്ധത്തെ തുടര്‍ന്ന് നടന്ന വ്യാപകമായ വ്യവസായവല്‍ക്കരണം തൊഴില്‍ രംഗത്തിന് പുത്തന്‍ ഉണര്‍വ് നല്‍കി. തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേകമായ ഒരു വകുപ്പ് വേണമെന്ന നിലയിലേക്ക് ഈ മേഖലയുടെ വളര്‍ച്ച കാരണമാവുകയും ചെയ്തു. കേരളത്തില്‍ അന്നത്തെ ദിവാനായിരുന്ന സര്‍. സി.പി.രാമസ്വാമി അയ്യരാണ് പ്രത്യേകം തൊഴില്‍ വകുപ്പ് എന്ന ആശയം മുന്നോട്ട് വച്ചത്. അദ്ദേഹത്തിന്‍റെ ശ്രമഫലമായി ശ്രീ.ചിത്തിര തിരുനാള്‍ മഹാരാജാവ് 1946 ജനുവരി 26-ന് 154-ാം നമ്പര്‍ ഉത്തരവ് പ്രകാരം ലേബര്‍ കമ്മീഷണറുടെ തസ്തിക അനുവദിച്ച് ഉത്തരവായി. അതുവരെ വ്യാവസായിക വകുപ്പിന്‍റെ ഭാഗമായിരുന്ന തൊഴില്‍ വകുപ്പ് അന്നേ ദിവസം മുതല്‍ ഒരു പ്രത്യേക വകുപ്പായി പ്രവര്‍ത്തനം ആരംഭിച്ചു..

 ലക്ഷ്യം വീക്ഷണം

       സ്വച്ഛവും സമാധാനപരവുമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുകയാണ് തൊഴില്‍ വകുപ്പിന്‍റെ പ്രധാന പ്രവര്‍ത്തന ലക്ഷ്യം. മെച്ചപ്പെട്ട ജീവിത സാഹചര്യവും മാന്യമായി തൊഴില്‍ ചെയ്യാനുള്ള അവസ്ഥകളും തൊഴിലാളിക്ക് പ്രധാനം ചെയ്യുന്നതിനൊപ്പം തൊഴിലാളിയും തൊഴിലുടമയും തമ്മില്‍ ആരോഗ്യകരമായ ബന്ധവും സഹകരണവും ഉറപ്പു വരുത്തുന്നതിനും വകുപ്പ് പ്രതിജ്ഞാബദ്ധമാണ്. നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ (30 കേന്ദ്ര/സംസ്ഥാന തൊഴില്‍ നിയമങ്ങളും ചട്ടങ്ങളും) കൃത്യമായി നടപ്പാക്കുന്നതോടൊപ്പം തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ പരിരക്ഷ ഉറപ്പാക്കുന്നതിനും മെച്ചപ്പെട്ട പദ്ധതികളും പരിപാടികളും വകുപ്പ് ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു.