തൊഴിലാളിശ്രേഷ്ഠ അവാർഡ്

സംസ്ഥാനത്തെ സ്വകാര്യമേഖലയിലെ താഴെ പറയുന്ന തൊഴിലുകൾ ചെയ്തുവരുന്ന തൊഴിലാളികളിൽ നിന്നും ഏറ്റവും മികച്ച തൊഴിലാളിയെ കണ്ടെത്തി തൊഴിലാളിശ്രേഷ്ഠ അവാർഡ് നൽകി പ്രോത്സാഹിപ്പിക്കുവാൻ സർക്കാർ ഉത്തരവായിട്ടുണ്ട്.  മികച്ച തൊഴിലാളിക്ക് ക്യാഷ് അവാർഡും പ്രശംസാപത്രവും നൽകാനാണ് ഉത്തരവായിട്ടുള്ളത്. തൊഴിലാളികൾക്ക് ലേബർ കമ്മീഷണറുടെ വെബ്‌സൈറ്റിൽ ഉള്ള ലിങ്ക് മുഖേന തൊഴിലാളി ശ്രേഷ്ഠ പോർട്ടലിൽ പ്രവേശിച്ച് നിശ്ചിത ഫോറത്തിലുള്ള എൻട്രികൾ പൂരിപ്പിച്ച് സമർപ്പിക്കാവുന്നതാണ്. ജില്ലാ ലേബർ ഓഫീസർ പരിശോധനനടത്തിയതിനു ശേഷം ടി എൻട്രികൾ അതാത് തൊഴിലുടമകൾക്കും തൊഴിലാളി യൂണിയൻ പ്രതിനിധികൾക്കും അഭിപ്രായം സമർപ്പിക്കുന്നതിനായി പോർട്ടലിൽ തന്നെ ലഭ്യമാക്കുന്നതാണ്. തൊഴിലാളി സമർപ്പിക്കുന്ന എൻട്രിയും തൊഴിലുടമ, ട്രേഡ് യൂണിയൻ പ്രതിനിധി എന്നിവരുടെ അഭിപ്രായവും അസിസ്റ്റന്റ് ലേബർ ഓഫീസറുടെ റിമാർക്‌സും പരിശോധിച്ചതിനുശേഷം മൂന്നു ഘട്ടങ്ങളിലായി (ജില്ലാ, മേഖലാ, സംസ്ഥാന തലങ്ങളിൽ) അഭിമുഖങ്ങൾ നടത്തിയാണ് മികച്ച തൊഴിലാളിയെ കണ്ടെത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള അസിസ്റ്റന്റ് ലേബർ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

1)സെക്യൂരിറ്റി ഗാർഡ്
2)ചുമട്ടുതൊഴിലാളി
3)നിർമ്മാണത്തൊഴിലാളി
4)ചെത്തുതൊഴിലാളി
5)മരംകയറ്റ തൊഴിലാളി
6)തയ്യൽ തൊഴിലാളി
7)കയർ തൊഴിലാളി
8)കശുവണ്ടിത്തൊഴിലാളി
9)മോട്ടോർ തൊഴിലാളി
10)തോട്ടം തൊഴിലാളി
11)സെയിൽസ്മാൻ/സെയിൽസ് വുമൺ
12)നഴ്‌സ്
13)ടെക്‌സ്‌റ്റൈൽ തൊഴിലാളി
14)ആഭരണ തൊഴിലാളി
15)ഗാർഹികതൊഴിലാളി

 

 

Online users

We have 17 guests and no members online

Site Last Modified

  • Last Modified: Wednesday 07 April 2021.